കോഴിക്കോട്: കുവൈത്ത് മുൻ പ്രവാസിയായ കോഴിക്കോട് സ്വദേശി നാട്ടിൽ വച്ച് മരണപ്പെട്ടു. തലക്കുളത്തൂർ പറമ്പത്ത്, മീത്തലപ്പീടികയിൽ മുഹമ്മദ് ബഷീർ ആണ് മരണപ്പെട്ടത്. 72 വയസ്സായിരുന്നു. കുവൈറ്റിൽ അൽ ഉസൈമി കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: സാഹിറ, സാജിദ്, ഷബ്ന (പ്രസിഡണ്ട് കെ എം സി സി വനിതാ വിംഗ് അൽകോബാർ), സുഹൈൽ. മരുമക്കൾ: റഫീഖ് , അൻവർ നജീബ് , ഷമ്ന , ഷാഹിദ . സഹോദരങ്ങൾ ആസ്യ, അബ്ദുല്ല, ഖദീജ, ഇസ്മായിൽ, ഹാശിം(കുവൈറ്റ്), പരേതനായ സുലൈമാൻ.