കുവൈത്ത് വിമാനത്താവളത്തിൽ യാത്രാവിമാനമെന്ന വ്യാജേന പ്രചരിക്കുന്നത് കാർഗോ വിമാനങ്ങളുടെ ദൃശ്യങ്ങൾ

0
21

കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങൾ ഇറങ്ങി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമെന്ന് ഡയറക്ടർ ജനറൽ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എയർ കാർഗോ ഫ്ലൈറ്റ് ആണെന്ന് ഡിജിസിഎ വ്യക്തമാക്കി.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ആർക്കും ഇളവുകൾ നൽകിയിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു