കുവൈത്ത് സിറ്റി: കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവൽ ആയ യാ ഹല റാഫിൾ നറുക്കെടുപ്പ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന് ആഭ്യന്തരമന്ത്രാലയം ആദരവ് നൽകി.ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് നവാഫ് അൽ നസ്സാറിനാണ് ആദരം ലഭിച്ചത്. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആണ് ആദരിച്ചത്. പ്രൈവറ്റ് സെക്യൂരിറ്റി സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്‍ദുള്ള സഫാഹ് അൽ മുല്ലയും ചടങ്ങിൽ പങ്കെടുത്തു. അൽ നസ്സറിന്റെ ജാഗ്രതയെ അഭിനന്ദിച്ച അദ്ദേഹം, ഈ ബഹുമതി സത്യസന്ധത ഉയർത്തിപ്പിടിക്കുന്നതിനും സാമൂഹിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിനുള്ള സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു.
Home Middle East Kuwait കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പ് പുറത്ത് കൊണ്ട് വന്ന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്...