കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ തട്ടിപ്പ് ; കൂടുതൽ വിവരങ്ങൾ പുറത്ത് .

0
56

കുവൈറ്റ് സിറ്റി : കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യുവതിയെയും ഭർത്താവിനെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു പൗരനെയും അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിരിക്കുകയാണ്. തട്ടിപ്പിന് പിന്നിൽ ഇന്ത്യക്കാരും പ്രവർത്തിച്ചതായാണ് സൂചന. വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ, ഈജിപ്ഷ്യൻ ദമ്പതികൾ, ബിദൂനി എന്നിവരാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ. പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർ രാജ്യം വിട്ടതായാണ് വിവരങ്ങൾ. ഇവരെ പിടികൂടുന്നതിന് ഇന്റർപോളിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.  കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പിന്റെ ദുരൂഹത നിറഞ്ഞ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. നറുക്കെടുക്കുന്ന മന്ത്രാലയ പ്രതിനിധി സമ്മാനകൂപ്പൺ തന്റെ വസ്ത്രത്തിന്റെ കൈകൾക്കിടയിൽ ഒളിപ്പിച്ചുവച്ചതായി സംശയിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നറുക്കെടുപ്പിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഈജിപ്തിലേക്ക് രക്ഷപ്പെടുന്നതിനായി ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.