കുവൈത്ത് സിറ്റി സോൺ ഭാരവാഹികളെ പ്രഖ്യാപിച്ചു

0
41

കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ അംഗത്വകാലം “താളം തെറ്റില്ല” എന്ന പ്രമേയത്തിൽ യൂനിറ്റ്, സെക്ടർ യൂത്ത് കൺവീൻ പ്രവർത്തനങ്ങളെ തുടർന്നുള്ള കുവൈത്ത് സിറ്റി സോൺ യൂത്ത് കൺവീൻ നവനേതൃത്വത്തെ പ്രഖ്യാപിച്ചു. ഹവല്ലിയിൽ വെച്ച് നടന്ന കൺവീൻ സ്വാലിഹ് സഅദിയുടെ അധ്യക്ഷതയിൽ ഐസിഎഫ് ഹവല്ലി സെന്റർ പ്രസിഡന്റ് മുസ്തഫ സഖാഫി ഉദ്ഘാടനം ചെയ്തു. ഷഫീഖ് അലി നിലമ്പൂർ, അബ്ദുല്ല കോട്ടയിൽ, സിദ്ധീഖ് പനങ്ങാട്ടൂർ, ആരിഫ് ചാവക്കാട്, നൗഫൽ ചെബ്ര എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നാഷനൽ സെക്രട്ടറി അബുതാഹിർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.

ഭാരവാഹികൾ: മുഹമ്മദ് സ്വാലിഹ് സുറൈജി (ചെയർമാൻ), മുസ്തഫ പാലത്തുങ്കര (ജനറൽ സെക്രട്ടറി), ഷറഫുദ്ധീൻ ഐക്കരപ്പടി (എക്സിക്യുട്ടീവ് സെക്രട്ടറി), സെക്രട്ടറിമാർ: സഊദ് കുണ്ടുങ്ങൽ, തമീം കരീട്ടിപ്പറമ്പ്, സാബിത്ത് ഹുമൈദി പാലത്തുങ്കര, ജുബൈർ ചെറുവണ്ണൂർ, ഇയാസ് സഖാഫി കൂർഗ്, ജുനൈദ് മാട്ടൂൽ, അഡ്വ. ഷഹ്സാദ് നൂറാനി വാരംകടവ്, ഇജാസുദ്ധീൻ കൂർഗ്, സൽമാൻ കമ്പിൽ.