കുവൈത്ത്- സൗദി അറേബ്യ റെയിൽ വേ ലിങ്ക് പദ്ധതി 2026ല്‍ ആരംഭിക്കും

0
33

കുവൈത്ത് സിറ്റി : കുവൈത്ത്- സൗദി അറേബ്യ റെയിൽ വേ ലിങ്ക് പദ്ധതി 2026ൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. സഞ്ചാരത്തിനും ചരക്കുകൾ എത്തിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക,സാമൂഹിക സാധ്യതാ പഠനത്തിന്‍റെ ഫലങ്ങൾ ഇരു രാജ്യങ്ങളുടെയും പ്രോജക്ട് മാനേജ്മെൻ്റ് കമ്മിറ്റി അംഗീകരിച്ചതായി പ്രാദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ഉടൻ തന്നെ പദ്ധതിക്കുള്ള പ്രാരംഭ പ്രവൃത്തികൾ ആരംഭിക്കുമെന്നും ശേഷം അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് ടെൻണ്ടർ ക്ഷണിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പദ്ധതിയുടെ യഥാർത്ഥ നടത്തിപ്പ് 2026ൽ ആരംഭിക്കും.വരാനിരിക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുവൈത്തും സൗദി അറേബ്യയും തമ്മില്‍ പരസ്പര സന്ദർശനങ്ങളും കൂടിക്കാഴ്ചകളും ഉണ്ടാകും. പ്രതിദിനം ആറ് സർവീസുകളിലായി 3,300 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ട് 500 കിലോമീറ്ററും വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുക. യാത്രകൾക്കുള്ള ടിക്കറ്റ് നിരക്ക് മിതമായിരിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.