കുവൈത്ത് സിറ്റി: കുവൈറ്റിലെ തൊഴിൽ വിപണിയിൽ ഇന്ത്യൻ തൊഴിലാളികളുടെ ആധിപത്യം. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. 2024-ൻ്റെ രണ്ടാം പാദത്തിൻ്റെ അവസാനത്തോടെ, ഇന്ത്യയിൽ നിന്ന് 18,464 പുതിയ തൊഴിലാളികളാണ് കുവൈത്തിലെത്തിയത്. ഇതോടെ കുവൈറ്റിലെ മൊത്തം ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 537,430 ആയി. ഇതിനു വിപരീതമായി, ഈജിപ്ഷ്യൻ തൊഴിലാളികളുടെ എണ്ണം 8,288 ആയി കുറഞ്ഞു , ആകെ 474,102 തൊഴിലാളികൾ. കുവൈറ്റിലെ വിദേശ തൊഴിലാളികളിൽ രണ്ടാം സ്ഥാനത്താണ് ഈജിപ്ത്. 12,742 പുതിയ തൊഴിലാളികളുമായി ബംഗ്ലാദേശി തൊഴിൽ ശക്തി ഗണ്യമായ വളർച്ച കൈവരിച്ചു , അവരുടെ ആകെ എണ്ണം 180,017 ആയി . നേപ്പാളിലെ തൊഴിലാളികളുടെ എണ്ണം 14,886 വർദ്ധിച്ച് 86,489 ആയി .