കുവൈത്ത് സിറ്റി: കുവൈത്തിൽ ഉടനീളം മഴവെള്ളം ഒഴുക്കിവിടാനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ഒരു വലിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്നതായി പൊതുമരാമത്ത് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. റെസിഡൻഷ്യൽ ഏരിയകളിൽ നിലവിലുള്ള ഡ്രെയിനേജ് ശൃംഖലകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് വിപുലമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടായിരിക്കും പദ്ധതി നിലവിൽ വരുക. 2025 ജനുവരി 5 ന് പൊതു ടെൻഡറിനായി തുറക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന പദ്ധതി 12 മാസം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. റെസിഡൻഷ്യൽ ഏരിയകളിലെ മഴവെള്ളം ഒഴുക്കിവിടുന്ന ശൃംഖലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മഴയെ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. സമീപ വർഷങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിൽ കാര്യമായ പ്രശ്‌നങ്ങൾ നേരിട്ട പ്രദേശങ്ങൾക്കാണ് പദ്ധതി മുൻഗണന നൽകുന്നത്. കുവൈറ്റിലെ താമസക്കാരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്താനും വെള്ളപ്പൊക്ക സാധ്യതകൾ കുറയ്ക്കാനും ഈ സംരംഭം സഹായിക്കും.
Home Middle East Kuwait കുവൈറ്റിലുടനീളം മഴവെള്ളം ഒഴുക്കിവിടാനുള്ള കാര്യക്ഷമത വർധിപ്പിക്കാൻ പുതിയ പദ്ധതി