കുവൈറ്റിലെത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് PCR മെഡിക്കല്‍ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

0
22

കുവൈറ്റ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് PCR മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കുവൈറ്റ്. ഇന്ത്യ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, സിറിയ, അസർബയ്ജാൻ, തുർക്കി, ശ്രീലങ്ക, ജോര്‍ജിയ, ലെബനനൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർ അവർ കൊറോണ വൈറസ് മുക്തരാണെന്ന PCR മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. പുതിയ ഉത്തരവ് മാർച്ച് 8 മുതൽ പ്രാബല്യത്തിൽ വരും.

കുവൈറ്റ് എംബസി അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ വേണം ഹാജരാക്കാൻ. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ അവരെ സ്വദേശത്തേക്ക് മടക്കി അയക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്ത്​ എംബസി ഇല്ലാത്ത രാജ്യങ്ങളിൽ അതത്​ രാജ്യങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റി അംഗീകരിച്ച ഹെൽത്ത്​ സെന്ററുകളുടെ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം . പുതിയ ആളുകൾക്കും അവധിക്ക്​ നാട്ടിൽ പോയവർക്കും ഉത്തരവ്​ ബാധകമാണ്​. എന്നാല്‍ ഈ രാജ്യങ്ങളിൽനിന്ന്​ വരുന്ന കുവൈത്തികൾക്ക്​ ഈ ഉത്തരവ് ബാധകമല്ല .