കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി  കമ്മ്യൂണിറ്റി വെല്‍ഫെയര് വിഭാഗം ഫസ്റ്റ സെക്രട്ടറി പിപി നാരായണന്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു.

0
22
കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി  കമ്മ്യൂണിറ്റി വെല്‍ഫെയര് വിഭാഗം ഫസ്റ്റ സെക്രട്ടറി പിപി നാരായണന്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു.
തിരുവോണ ദിവസമായിരുന്നു  അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ  അവസാന ദിനം.    മൂന്ന് വര്‍ഷക്കാലം ജനോപകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് അദ്ദേഹം വിരമിക്കുന്നത്. മാനുഷിക മൂല്യങ്ങള്‍ക്ക്  മുന്‍തൂക്കം നല്‍കുന്ന ഒരു ഓഫീസറായിരുന്നു പി.പി. നാരായണന്‍. ആര്‍ക്കും ഏപ്പോഴും സഹായമഭ്യര്‍ത്ഥിച്ചു കടന്നുചെല്ലാന്‍ സാധിക്കുന്ന ഒരു ജനകീയ വിഭാഗമായി കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം മാറ്റിയതില്‍ അദ്ദേഹത്തിന്‍റെ പങ്ക് ശ്രദ്ധേയമാണ്.
2018 ലെ പൊതുമാപ്പ് വേളയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. അടിയന്തിര സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എന്പസിയിലെത്തിയ ആയിരക്കണക്കിന് ആള്‍ക്കാര്‍ക്കാണ് സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കിയത്.
1983ല്‍ പ്രതിരോധ മന്ത്രാലയത്തിലാണ് അദ്ദേഹം നിയമിതനാവുന്നത്. 1988-ല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1990-ല്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് നാരായണന് സ്ഥാനമാറ്റവും ലഭിച്ചു. 1993 ല്‍ റഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായി. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയങ്ങളിലും അദ്ദേഹം ജോലി ചെയ്തു. 2017 ലാണ് അദ്ദേഹം കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നിയമിതനാവു