കുവൈറ്റിലെ ഇൻ്റർനെറ്റ് സേവനം സാധാരണ നിലയിൽ

0
51

കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ഇന്റർനെറ്റ് സാധാരണ നിലയിൽ പുന:സ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു. ഡാറ്റ ട്രാഫിക്കിനെ ഇതര കേബിളുകളിലേക്ക് റീഡയറക്‌ടുചെയ്യുന്ന ഒരു എമർജൻസി പ്ലാൻ നടപ്പിലാക്കിയാണ് ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കിയത്. ഇൻ്റർനെറ്റ് ഉപയോക്താക്കളിൽ ആഘാതം കുറയ്ക്കുന്നതിനും നെറ്റ്‌വർക്കിൻ്റെ സ്ഥിരത നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഒരു പ്രസ്താവനയിൽ CITRA പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.