കുവൈറ്റിലെ ഉം അൽ-നംൽ ദ്വീപിന് സമീപം അപൂർവ ഡോൾഫിനുകളെ കണ്ടെത്തി

0
10

കുവൈറ്റ്‌ സിറ്റി : കുവൈറ്റ് ഉൾക്കടലിന് തെക്ക് ഭാഗത്തുള്ള ഉം അൽ-നംൽ ദ്വീപിന് സമീപം, കുവൈറ്റ് ഡൈവിംഗ് സംഘം അടുത്തിടെ മുതിർന്നവരും കുഞ്ഞുങ്ങളുമായ ഒരു വലിയ കൂട്ടം ഡോൾഫിനുകളെ കണ്ടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിച്ച മത്സ്യബന്ധന വലകളും നീക്കം ചെയ്യുന്നതിനായി തീരദേശ സംരക്ഷണ സേനയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഡോൾഫിനുകളുടെ കൂട്ടത്തെ കണ്ടെത്തിയത്. ഇത്തരം ഇനം ഡോൾഫിനുകളെ പ്രദേശത്ത് മുൻപ് കണ്ടിട്ടില്ലെന്ന് മറൈൻ ഓപ്പറേഷൻസ് ഓഫീസർ വാലിദ് അൽ-ഷാത്തി അറിയിച്ചു. ഉം അൽ-നംൽ ദ്വീപിനും അതിന്റെ തെക്കൻ ജലാശയങ്ങൾക്കും ചുറ്റും മത്സ്യബന്ധനവും വല ഉപയോഗവും നിരോധിക്കാനുള്ള അധികാരികളുടെ തീരുമാനമാണ് ഇത്രയധികം ഡോൾഫിനുകളുടെ സാന്നിധ്യത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റ് ഉൾക്കടലിലെ സന്ദർശകർ ഈ സമുദ്രജീവികളുടെ പാരിസ്ഥിതിക പ്രാധാന്യവും അപൂർവതയും കാരണം അവയെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും അൽ-ഷാത്തി പറഞ്ഞു.