കുവൈത്ത് സിറ്റി: മത്സ്യലേല വിപണി ചട്ടങ്ങൾ സംബന്ധിച്ച 2019ലെ മന്ത്രിതല പ്രമേയം വ്യവസ്ഥകൾ ഭേദഗതി ചെയ്ത് വാണിജ്യ വ്യവസായ മന്ത്രാലയം. പുതിയ പ്രമേയം മത്സ്യലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും നിയമപരമായ സ്ഥാപനങ്ങൾക്കും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന പുതുക്കിയ വ്യവസ്ഥകൾ അവതരിപ്പിക്കുന്നു. പുതുക്കിയ ചട്ടങ്ങൾ പ്രകാരം, മത്സ്യലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള സ്വാഭാവിക വ്യക്തികൾ “വിസിറ്റിംഗ് പാർടിസിപ്പന്‍റ്” കാർഡ് നേടിയിരിക്കണം. അപേക്ഷകർ അവരുടെ വിശദാംശങ്ങൾ പാർടിസിപ്പന്‍റ് രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യണം. ലേല സൂപ്പർവൈസറിൽ നിന്ന് പാർടിസിപ്പന്‍റ് കാർഡുകൾ സ്വന്തമാക്കാം. ഈ കാർഡുകൾ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്. ഇഷ്യൂ ഫീ 30 ദിനാർ വരും. കൂടാതെ വർഷം തോറും 15 ദിനാറിന് പുതുക്കൽ ലഭ്യമാണ്.