ഹവല്ലി അമേരിക്കൻ സ്കൂളിൽ നടന്ന പരിപാടിയിൽ വെത്ത്യസ്ത കഴുള്ളവരെ ശാക്തീകരിക്കുവാനും, കാഴ്ചയില്ലാത്തവരെ സഹായിക്കുന്നതുമായി മാതാ അമൃതാനന്ദ മഠ ത്തിന്റെ ദ്രിഷ്ട്ടി എന്ന പദ്ധതിയുടെ ഭാഗമായാണ് ‘അമ്മ കുവൈറ്റ്, ഉത്സവ് രണ്ടായിരത്തി പത്തൊൻപതു അമൃത വിസമയ സംഘടിപ്പിച്ചത്.
മു ണ് ആരോഗ്യമന്ത്രി ഹിലാൽ അൽ സായർ , കുവൈറ്റ് വികലാംഗ സ്പോർട്സ് ക്ലബ് ചെയർമാൻ ഷാഫി അൽ ഹജ്‌രി , വികലങ്ക സൊസൈറ്റി ഡയറക്റ്റർ ജെനെറൽ ഡോക്റ്റർ ഹിമദ് അൽ ഹംദാൻ , മസൂക് അൽ ഗാനിം , വികലങ്ങാ കമ്മിറ്റി ചെയർമാൻ ഷിഫാ അൽ ഗാനിം , ‘അമ്മ കുവൈറ്റ് രക്ഷാധികാരി മാധവൻ കുട്ടി മേനോൻ ,പ്രസിഡന്റ് ദിവാകർ അമാനത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉത്‌ഘാടനകര്മം നിർവഹിച്ചു . മാതാ അമൃതാനന്ദ മാഡത്തിന്റെ ആഗോള സംരംഭത്തിന്റെ ഭാഗമായി ‘അമ്മ കുവൈറ്റ് ഏറ്റെടുത്ത പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഉത്സവ രണ്ടായിരത്തി പത്തൊൻപതു എന്ന്, പ്രസിഡന്റ് ദിവാകർ അമ്മാനത്തു പറഞ്ഞു. കുവൈറ്റിലെ പാറ ഒളിമ്പിക് വിജയികളെയും മറ്റു സ്വദേശി പൗരന്മാരെയും ഇന്ത്യൻ സ്ഥാനപതി കെ ഹീവ സാഗർ ആദരിച്ചു. ഗിന്നസ് റിക്കോർഡ് ഹോൾഡർ ഡാൻസ് ട്രൂപ്പ് ആയ മിറാക്കിൽ ഓൺ വീൽസ് കലാകാരമാരുടെ പ്രകടനം കാണികളെ വിസ്മയം കൊള്ളിച്ചു. മിറാക്കിൽ ഓൺ വീൽസ് അവതരിപ്പിച്ച കലാകാരന്മാർക്ക് ‘അമ്മ കുവൈറ്റ് ഭാരവാഹികൾ ഉപഹാരങ്ങൾ കൈമാറി. ജെസി ആലപ്പുഴയും സംഘവും നയിച്ച ഇൻസ്റ്റ്റുമെന്റ് ഫിയൂഷൻ , സദസ്സിനെ ആനന്ദത്തിലാഴ്ത്തി . ‘അമ്മ കുവൈറ്റ് അംഗങ്ങൾ ജേസി ആലപ്പുഴയെ ആദരിച്ചു. ജനറൽ കൺവീനർ കൃഷ്ണ കുമാർ പിന്തുണ നലകിയ എല്ലാവർക്കും നന്ദി അറിയിച്ചതോടെ പരിപാടി അവസാനിച്ചു. മികച്ച ശാക്തീകരണമുണ്ടെങ്കിൽ കഴിവിന് പരിധിയില്ല എന്ന് തെളിയിക്കുന്നതായിരുന്നു അമൃത വിസ്മയ രണ്ടായിരത്തി പത്തൊൻപതു .