കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് എ.എം ഗ്രൂപ്പ് അംഗങ്ങൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ്‌ കാർഡ് കൈമാറി

0
79

കുവൈത്ത് സിറ്റി: കുവൈറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് , ഭക്ഷ്യമേഖലയിലും ഇലട്രോണിക്‌സ് മേഖലയിലും പ്രശസ്‍തരായ എ.എം ഗ്രൂപ്പ് അംഗങ്ങൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ്‌ കാർഡിലൂടെ ലഭ്യമാണ് . എ.എം ഗ്രൂപ്പിന്റെ ദജീജ് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ ജനറൽ മാനേജർ – ഫൈസൽ ഹംസ , കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് – ബഷീർ ബാത്ത എന്നിവർ ചേർന്ന് എ.എം ഗ്രൂപ്പ് ചെയർമാൻ ആബിദ് അബ്ദുൽ കരീം ,ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി പാട്ടിലത്ത്, സെയിൽസ് മാനേജർ – ജിജു ലാൽ എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി. ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ എ.എം ഗ്രൂപ്പ് അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഡേ കെയർ സർജറി,യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലുടനീളമുള്ള ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെൻ്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ അംഗങ്ങൾക്ക് പ്രയോജനപെടുത്താം. ഫ്രെയിമുകൾക്കും ലെൻസുകൾക്കുമായി ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു. ഇത്തരം സേവനങ്ങൾ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സാമൂഹിക പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.