കുവൈറ്റില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി; രോഗബാധിതർ 3000 കടന്നു

0
23

കുവൈറ്റ്: കുവൈറ്റിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 20 ആയി. അസുഖബാധിതനായി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന 57കാരനായ ഇറാനിയൻ സ്വദേശിയാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 183 പേർക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3075 ആയി ഉയർന്നുവെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. 806 പേരാണ് ഇതുവരെ രോഗമുക്തരായത്. നിലവിൽ 2249 പേരാണ് ചികിത്സയിൽ തുടരുന്നതെന്നും അദ്ദേഹം അറിയിച്ചു.