കുവൈറ്റില്‍ 14 ഇന്ത്യക്കാര്‍ ഉൾപ്പെടെ 25 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

0
25

കുവൈറ്റ്: രാജ്യത്ത് ഇന്ന് 25 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 14 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 342 ആയതായും ആരോഗ്യവകുപ്പ് വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചു.

അഞ്ച് സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈനിക്കും വിദേശയാത്രയിൽ നിന്നാണ് വൈറസ് വ്യാപനം ഉണ്ടായത്. 8 ഇന്ത്യക്കാർ ഉള്‍പ്പെടെ 9 പേർക്ക് സമ്പർക്കത്തിലൂടെയും. ആറ് ഇന്ത്യക്കാർ ഉള്‍പ്പെടെ 10 പേര്‍ക്ക് വൈറസ് വ്യാപനം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

വൈറസ് സ്ഥിരീകരിച്ച 342 പേരിൽ 81 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 261 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 5 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു.