കുവൈറ്റില്‍ വിസ നിയമ ലംഘനത്തിന് 68 പ്രവാസികള്‍ അറസ്റ്റില്‍

0
68

കുവൈത്ത് സിറ്റി: റസിഡൻസി, തൊഴിൽ നിയമ ലംഘകരെ പിടികൂടുന്നതിനായി സുരക്ഷാ കാമ്പയിനുകൾ വ്യാപകമാക്കി ആഭ്യന്തര മന്ത്രാലയം. ഇതിൻ്റെ ഭാഗമായി ഹവാലി, സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയ,കബ്ദ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിസോധനയിൽ റസിഡൻസി, തൊഴിൽ നിയമ ലംഘിച്ച 68 പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തു. ഹവല്ലിയിൽ നിന്നും 19 പേരെയും സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് 20 പേരെയും കബ്ദിൽനിന്ന് 29 പേരെയും ആണ് പിടികൂടിയത്. സുരക്ഷാ കാമ്പയിനുകൾ ഇനിയും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.