കുവൈത്ത് സിറ്റി : വരുന്ന ക്യാമ്പിങ് സീസണിൽ 18 ക്യാമ്പിംഗ് സൈറ്റുകൾക്ക് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ക്യാമ്പ് കമ്മിറ്റി തലവൻ ഫൈസൽ അൽ-ഒതൈബി അംഗീകാരം നൽകി. തീരപ്രദേശത്ത് ബാർബിക്യൂകളും ഷിഷ പുകവലിയും നിരോധിച്ചിട്ടുണ്ടെന്ന് അൽ-ഒതൈബി ഒരു പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കി. ഹരിത ഇടങ്ങൾ, നടപ്പാതകൾ, മണൽ പ്രദേശങ്ങൾ എന്നീ ഇടങ്ങളിലും ഇത് ബാധകമാണ്. പുതിയ വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. തിരഞ്ഞെടുത്ത ക്യാമ്പിംഗ് ലൊക്കേഷനുകൾ സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് അൽ-ഒതൈബി ഊന്നിപ്പറഞ്ഞു.