കുവൈറ്റിൽ ഇൻ്റർനെറ്റ് സേവനം തടസ്സപ്പെട്ടു

0
52

കുവൈത്ത് സിറ്റി: അന്തർദേശീയ അന്തർവാഹിനി കേബിൾ ഫാൽക്കണിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് കുവൈറ്റിലുടനീളം ഇൻ്റർനെറ്റ് സേവനത്തിന് തടസം നേരിട്ടതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) റിപ്പോർട്ട് ചെയ്തു. ജിസിഎക്സ് കമ്പനിയുടെ കീഴിലുള്ള കേബിൾ കുവൈറ്റിൻ്റെ സമുദ്രാതിർത്തിക്ക് പുറത്തുള്ള പ്രദേശത്ത് മുറിഞ്ഞത് കുവൈറ്റും സൗദി അറേബ്യയിലെ അൽ-ഖോബറും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. കേബിളിൻ്റെ സാങ്കേതിക അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നതിനായി GCX-മായി സഹകരിച്ച് പ്രവർത്തിക്കുന്നതായി CITRA അതിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ അറിയിച്ചു.