കുവൈറ്റ്: കുവൈറ്റില് കോവിഡ് 19 ബാധിച്ച് രണ്ട് മരണം കൂടി. 75ഉം 57ഉം വയസുള്ള രണ്ട് ഇന്ത്യക്കാരുടെ മരണമാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടത്. ഇതുവരെ 13 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 168 പേര്‍ക്ക് കൂടി കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2248 ആയി.
443 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 1792 പേർ ചികിത്സയിൽ തുടരുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് വ്യക്തമാക്കി.