കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കാൻ നീക്കം

0
13

കുവൈറ്റ്: രാജ്യത്ത് ഗതാഗതനിയമ ലംഘനങ്ങള്‍ക്കുള്ള പിഴ വർധിപ്പിക്കാന്‍ സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട സമിതിയുടെ കരട് നിർദേശം പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തില്‍ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.

രാജ്യത്ത് ലഹരി മരുന്ന് കേസുകൾക്കുള്ള ശിക്ഷ വർധിപ്പിക്കാനും യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്.