കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്തത് തട്ടിയെടുത്തത് 2.7 ലക്ഷം രൂപ

0
23

ന്യൂഡൽഹി: കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 27കാരനിൽ നിന്നും 2.7 ലക്ഷം രൂപ തട്ടിയെടുത്തു. സാകേത് നിവാസിയായ രാജ കുമാർ ആണ് പരാതിക്കാരൻ. സൗത്ത് ഡൽഹിയിലെ മുകേഷ് സാഹ്നി എന്ന വ്യക്തിയാണ് തന്നെ ജോലി വാഗ്ദാനം ചെയ്തു സമീപിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു. സാഹ്നി കുമാറിന് കുവൈറ്റിലെ ഒരു ഹോട്ടലിൽ നല്ല ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്യുകയും ആവശ്യമായ എല്ലാ രേഖകളും താൻ കൈകാര്യം ചെയ്യാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. വിസ പ്രോസസ്സിംഗിനും മെഡിക്കൽ ടെസ്റ്റുകൾക്കും മറ്റ് ചെലവുകൾക്കുമായി പ്രതികൾ പല ഘട്ടങ്ങളിലായി പണം ആവശ്യപ്പെട്ടിരുന്നു. വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. പിന്നീടാണ് താൻ പറ്റിക്കപ്പെടുകയായിരുന്നെന്ന് പരാതിക്കാരന് മനസ്സിലായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.