കുവൈറ്റ് സിറ്റി: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ വാഹനത്തിന് തീപിടിച്ചു. തീപിടുത്തത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു. കുവൈറ്റ് ഫയർ ഫോഴ്‌സിലെയും ട്രാഫിക് പോലീസിലെയും ഉദ്യോഗസ്ഥർ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. അഗ്നിശമന സേനാംഗങ്ങൾ വളരെ വേഗത്തിൽ പ്രവർത്തിച്ചുവെന്നും തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തുള്ള വാഹനങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തുവെന്നും സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിൽ അവരുടെ സമയോചിതമായ ഇടപെടൽ നിർണായക പങ്ക് വഹിച്ചു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും ബന്ധപ്പെട്ട അധികാരികളുടെ അന്വേഷണത്തിലാണ്.