കുവൈറ്റിൽ നാളെയും മഴ തുടരും

0
34

കുവൈത്ത് സിറ്റി: നാളെ രാവിലെ വരെ മഴ തുടരുമെന്നും തെക്കുകിഴക്കൻ ദിശയിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കൂടുതൽ കാറ്റ് വീശുമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കാറ്റ് ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾക്കും ദൃശ്യപരത കുറയുന്നതിനും കാരണമാകും. ശനിയാഴ്ച പകൽ സമയത്ത് ചൂട് 24 മുതൽ 22 ഡിഗ്രി വരെയും രാത്രിയിൽ 11 ഡിഗ്രിയിലേക്ക് താഴുകയും ചെയ്യും.