കുവൈത്ത്: കുവൈറ്റിലെ പുതിയ ഗതാഗത നിയമം ചൊവ്വാഴ്ച മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) പ്രഖ്യാപിച്ചു. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതികവും സംഘടനാപരവുമായ നടപടിക്രമങ്ങളും വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണിത്. രാജ്യത്തിന്റെ ഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിനും കുവൈറ്റ് റോഡുകളിൽ പൊതു സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പുതിയ വ്യവസ്ഥകളിൽ ചുവപ്പ് സിഗ്നൽ ലംഘിച്ചാൽ കൂടുതൽ കഠിനമായ ശിക്ഷകൾ, വേഗത പരിധി ലംഘിച്ചാൽ പിഴ വർദ്ധിപ്പിച്ചു, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി തുടങ്ങിയവയും ഉൾപ്പെടുന്നു.മദ്യം, മയക്കുമരുന്ന്, അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ വാഹനമോടിക്കുന്നതിനോട് ഒരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല. പുതുക്കിയ ഗതാഗത നിയമങ്ങളെ പറ്റി ജനങ്ങൾ ബോധവാന്മാരാകുന്നതിനായി വിവിധ ഭാഷകളിൽ മന്ത്രാലയം ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.