കുവൈത്ത് സിറ്റി: “കോൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്സ് 6” എന്ന വീഡിയോ ഗെയിമിൻ്റെ റിലീസിനെതിരെ ഉറച്ച നിലപാടുമായി കുവൈത്ത്. ആക്ടിവിഷൻ വികസിപ്പിച്ചെടുത്ത ഈ ഗെയിമിൽ അന്തരിച്ച ഇറാഖി സ്വേച്ഛാധിപതി സദ്ദാം ഹുസൈൻ്റെ ചിത്രീകരണവും 1990-കളിലെ ഗൾഫ് യുദ്ധകാലത്ത് നടന്ന സംഭവങ്ങളും ഉള്ളതിനാൽ അത് രാജ്യത്ത് വിവാദങ്ങൾക്ക് വഴിയൊരുക്കും എന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. “കോൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്സ് 6” കുവൈറ്റിൽ റിലീസ് ചെയ്യില്ലെന്ന് ആക്ടിവിഷൻ സ്ഥിരീകരിച്ചു. നിരോധനത്തിൽ കമ്പനി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.