കുവൈറ്റിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

0
59

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ഹോം നഴ്‌സ് ജയകുമാരിയുടെ (52) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. കൊല്ലം പവിത്രേശ്വരം പഞ്ചായത്തിലെ കൈതക്കോട് വേലൻപൊയ്ക സ്വദേശിനി ജയകുമാരിയാണ് ബുധനാഴ്ച റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജയകുമാരി പിന്നീട് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. കുവൈറ്റിൽ ഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. മാതാപിതാക്കൾ: ദിവാകരൻ, സുഭാഷിണി. മകൾ മീതു, മരുമകൻ രാഹുൽ. ഒരു പതിറ്റാണ്ടിലേറെയായി കുവൈറ്റിൽ ജോലി ചെയ്തു വരികയായിരുന്നു ജയകുമാരി. കുവൈറ്റിൽ സഹോദരി ജലജയ്‌ക്കൊപ്പമായിരുന്നു താമസം. മകൻ മിഥുൻ്റെ ചരമവാർഷികത്തിൽ പങ്കെടുക്കാൻ അടുത്തിടെ വീട്ടിലെത്തിയിരുന്നു. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കും.