കുവൈറ്റ് : കുവൈറ്റിൽ വാട്ടർ പിസ്റ്റളുകളുടെയും വെള്ളം നിറച്ച ബലൂണുകളുടെയും വിൽപ്പനയും വിതരണവും നിരോധിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം ഒരുസർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്ത് വരാനിരിക്കുന്ന ദേശീയ ദിനാഘോഷ വേളയിൽ, പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും പൊതുജനങ്ങൾക്ക് നേരെ കുട്ടികളും മുതിർന്നവരും വെള്ളം ചീറ്റുന്നത് പോലുള്ള പ്രവണതകൾ തടയുന്നതിനുമാണിത്. ഡിസംബർ മുതൽ മാർച്ച് വരെ ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.