കുവൈറ്റിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താൻ അനുമതി

0
27

കുവൈറ്റ്: വിദ്യാര്‍ഥികൾക്ക് ഓൺലൈൻ വഴി ക്ലാസുകൾ നടത്താൻ അനുമതി നല്‍കി കുവൈറ്റ് സർക്കാർ. സ്വകാര്യ സ്കൂളുകൾക്കാണ് ഇത്തരത്തിൽ ക്ലാസുകള്‍ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയത്.

കോവിഡ് വ്യാപനത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂളുകൾക്ക് ഒക്കെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദീർഘ നാളത്തെ അവധി വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാനാണ് നീക്കം.

ഓണ്‍ലൈൻ ക്ലാസുകൾക്കുള്ള അനുമതി നേരത്തെ സർക്കാർ നിഷേധിച്ചിരുന്നു. ഉത്തരവ് ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ഉത്തരവ് റദ്ദാക്കിയാണ് ഓൺലൈൻ ക്ലാസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.