കുവൈത്ത് സിറ്റി: ശമ്പളം, ചരക്കുകൾ, ടിക്കറ്റുകൾ, അവശ്യേതര സേവനങ്ങൾ എന്നിവയ്ക്ക് നികുതി ചുമത്തുന്നുവെന്ന് സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിക്കുന്ന കിംവദന്തികൾ ശക്തമായി നിഷേധിച്ച് ധന മന്ത്രാലയം. പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. കൂടാതെ, അത്തരം നികുതികളൊന്നും അവതരിപ്പിക്കുന്നില്ലെന്ന് പൗരന്മാർക്കും താമസക്കാർക്കും ഉറപ്പ് നൽകുകയും ചെയ്തു.