കുവൈറ്റിൽ സൈബർ ആക്രമണത്തിന് പദ്ധതിയിട്ട ചൈനീസ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

0
20

കുവൈറ്റ്‌ സിറ്റി : രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ ലക്ഷ്യമിട്ടുള്ള ഒരു വലിയ സൈബർ ആക്രമണ പ്രവർത്തനങ്ങൾ കുവൈറ്റ് പോലീസ് പരാജയപ്പെടുത്തുകയും ഈ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള ഒരു ചൈനീസ് സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രാദേശിക ബാങ്കുകളിൽ നിന്നും ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിൽ നിന്നും സൈബർ ആക്രമണത്തിന് വിധേയരായതായി പരാതികൾ ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നെറ്റ്‌വർക്കിലേക്ക് നുഴഞ്ഞുകയറാൻ പ്രതികൾ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.