കുവൈറ്റ്: സ്വദേശിയായ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കുവൈറ്റ് പൊലീസ്. സൽവാ മേഖലയിലെ ഫ്ലാറ്റിലാണ് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ഫ്ലാറ്റിനുള്ളിൽ മരിച്ചു കിടക്കുന്നുവെന്ന വിവരം ഇവരുടെ സുഹൃത്തായ മറ്റൊരു യുവതിയാണ് എമർജന്‍സി നമ്പറിൽ വിളിച്ചറിയിച്ചത്.
ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. വിശദമായ പരിശോധന നടത്തിയെങ്കിലും മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മൃതദേഹം വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് വകുപ്പിലേക്കയച്ചിട്ടുണ്ട്.