കുവൈറ്റ് അടക്കം നാല് ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവർ ക്വാറന്റൈന് ആകണമെന്ന് കേന്ദ്ര സർക്കാർ. യുഎഇ, ഒമാൻ. ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരോ ഈ രാജ്യങ്ങൾ വഴി വന്നവരോ ആയ എല്ലാവരും 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പുതിയ നിർദേശം നാളെ അർധരാത്രി മുതൽ പ്രാബല്യത്തില്‍ വരും.
യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലേക്ക് പ്രവേശനം ഉണ്ടാകില്ല. മാർച്ച് 18 മുതൽ ഇക്കാര്യം പ്രാബല്യത്തിൽ വരും. ഈ രാജ്യങ്ങളിൽ നിന്നും യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.