കുവൈത്ത് സിറ്റി: പ്രഥമ കുവൈറ്റ് അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവൽ ജനുവരി 5 ഞായറാഴ്ച ആരംഭിക്കും. 25 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം വിദഗ്ധ ചെസ്സ് കളിക്കാർ പങ്കെടുക്കും. ഒൻപത് ദിവസത്തെ ഫെസ്റ്റിവലിൽ ഓപ്പൺ മാസ്റ്റർ ടൂർണമെന്‍റ്, ഓപ്പൺ ചലഞ്ചേഴ്സ് ടൂർണമെന്‍റ്, ലേഡീസ് ടൂർണമെന്‍റ്, ഓപ്പൺ റാപ്പിഡ് ടൂർണമെന്‍റ് എന്നിവ നടക്കും. പ്രാദേശികമായും അന്തർദേശീയമായും ചെസ് പ്രോത്സാഹിപ്പിക്കുന്നതിൽ ഫെസ്റ്റിവലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംഘാടക സമിതി അധ്യക്ഷ ബഷീർ അൽ സെയ്ദ് ഊന്നിപ്പറഞ്ഞു.