കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആകാശം ഇന്നലെ വൈകിട്ടോടെ ഭീമാകാരമായ ബ്ലഡ് മൂണിന് സാക്ഷ്യം വഹിച്ചു. പുലർച്ചെ 3:14 ന് ആരംഭിച്ച് 4:55 ന് ഉച്ചസ്ഥായിയായ ഭാഗിക ചന്ദ്രഗ്രഹണത്തെ തുടർന്നായിരുന്നു ഈ ആകാശ ദൃശ്യം. ചന്ദ്രൻ, ഭൂമിയോട് അടുത്ത് കിടക്കുന്നതിനാൽ അതിൻ്റെ സാധാരണ വലുപ്പത്തേക്കാൾ 14 ശതമാനം വലുതായി പ്രത്യക്ഷപ്പെട്ടു.