കുവൈത്ത് സിറ്റി: ജീവനക്കാർക്ക് അവരുടെ പോസ്റ്റ്-സെക്കൻഡറി അക്കാദമിക് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയതായി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 30 ആയിരുന്നു അവസാന തീയതി. അത് രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. പൗരന്മാർക്കും പ്രവാസികൾക്കും പരീക്ഷാ നടപടികൾ ലഘൂകരിക്കുന്നതിനാണ് ഈ തീരുമാനം.