കുവൈറ്റ് എയർവേസ് റൂട്ടുകളും ഷെഡ്യൂളുകളും മാറ്റി

0
86

കുവൈത്ത് സിറ്റി: പ്രാദേശിക സംഘർഷങ്ങൾ നിലനിൽക്കുന്നതിനെ തുടർന്ന് കുവൈറ്റ് എയർവേസ് റൂട്ടുകളും ഷെഡ്യൂളുകളും മാറ്റിയതായി പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ നിലനിർത്തുന്നതിനുള്ള എയർലൈനിൻ്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനുമായി (ഡിജിസിഎ) ഏകോപിച്ചാണ് ഈ മാറ്റങ്ങൾ നടപ്പാക്കിയതെന്ന് എയർലൈൻ വ്യക്തമാക്കി. ഫ്ലൈറ്റ് പാതകൾ ക്രമീകരിച്ചിരിക്കുന്ന തിനാൽ ചില ഫ്ലൈറ്റ് ഷെഡ്യൂളുകളെ ബാധിച്ചേക്കാം. യാത്രക്കാർക്ക് തങ്ങളുടെ യാത്രാ പദ്ധതികളിലെ മാറ്റങ്ങളെ കുറിച്ച് അറിയുന്നതിന് കുവൈറ്റ് എയർവേയ്‌സിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ തങ്ങളുടെ ഫ്ലൈറ്റുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പരിശോധിക്കാൻ എയർലൈൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.