കുവൈത്ത് സിറ്റി: കുവൈറ്റ് എറണാകുളം റെസിഡന്റ്‌സ് അസോസിയേഷൻ (KERA) ഇഫ്താർ സംഗമം മാർച്ച് 14 വെള്ളിയാഴ്ച അബ്ബാസിയ എവർ ഗ്രീൻ ഓഡിറ്റോറിയത്തിൽ വച്ചു നടത്തി.സംഘടന വൈസ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതം പറയുകയും തുടർന്ന് കുവൈറ്റ് ഇസ്ലാമിക് ഗ്രൂപ്പ് സെക്രെട്ടറിയും, കുവൈറ്റ് മലയാളി സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്തവുമായ ശ്രീ. സിറാജ് സ്രാമ്പിയെക്കൽ റമദാൻ പുണ്ണ്യദിനങ്ങളെ അനുഗ്രഹമാക്കി മാറ്റുന പ്രഭാഷണം നടത്തി, അദ്ദേഹത്തിന്റെ വാക്കുകളിൽ “എല്ലാ മത സമൂഹങ്ങളിലും വിവിധ രൂപത്തിലുള്ള വ്രതാനുഷ്ഠാനം ആചരിക്കുന്നുണ്ട്. റമദാനിലെ നോമ്പ് ഇസ്‌ലാമിന്റെ പഞ്ചസ്തംബങ്ങളിൽ ഒന്നാണ്. വിശപ്പും ദാഹവും സഹിക്കൽ മാത്രമല്ല, കാഴ്ചയും കേൾവിയും സംസാരവും ചിന്തയും വികാരങ്ങളും എല്ലാം ദൈവഹിതത്തിന് വേണ്ടി നിയന്ത്രിക്കാനാണ് നോമ്പ് മനുഷ്യനോട് ആവശ്യപ്പെടുന്നത്. അങ്ങിനെയുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തവരുടെ നോമ്പിനെ നിരർത്ഥകമായ പട്ടിണിയോടാണ് പ്രവാചകൻ ഉപമിച്ചത്.
ശരീരത്തെയും മനസ്സിനെയും വിശുദ്ധമാക്കുക വൃത്തിയും വെടിപ്പുമുള്ള ജീവിതം നയിക്കുക, അശരണരെയും അഗതികളേയും പ്രയാസപ്പെടുന്നവരെയും തന്നെപ്പോലെ പരിഗണിക്കുക, ഇതിലൂടെയെല്ലാം പുണ്യംനേടി ദൈവത്തിന്റെ ഇഷ്ടദാസനാവുക, ഇതാണ് റമദാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.” വളരെ അർത്ഥവത്തായതും മനുഷ്യ മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കുന്നതും, നോമ്പിന്റെ ആവശ്യകത വളരെ നല്ലരീതിയിൽ ചുരുങ്ങിയ സമയത്തിൽ കേൾവിക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു. തുടർന്ന് കേര ട്രഷർ ശശികുമാർ, വനിതാ വേദി കൺവീനർ ജിനി ജേക്കബ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് എറണാകുളം ജില്ലയിലെ സഹോദര സഘടനകളായ അങ്കമാലി അസോസിയേഷൻ, ആലുവ അസോസിയേഷൻ പ്രതിനിധികൾ ആശംസകൾ അറിയിച്ചു, തുടർന്ന് ഇവന്റ് കോർഡിനേറ്റർ നൈജിൽ എ.സി. നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു. തുടർന്ന് എല്ലാവരും അനുഗ്രഹിതമായ ഇഫ്താർ വിരുന്നിൽ പങ്കാളികളാവു കയും ചെയ്തു, സ്ത്രീകളുടെയും, കുട്ടികളുടെയും ബാഹുല്യതയാൽ ഇഫ്താർ സംഗമം കൂടുതൽ അനുഗ്രഹ പ്രഥമായി.