എറണാകുളം നിവാസികളുടെ കൂട്ടായ്മയായ കേരയുടെ എട്ടാമത് ഓണാഘോഷപരിപാടി “പൊന്നോണം 2019 “ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന മാധ്യമപ്രവർത്തകനും,കേരളാ ലോകസഭാഗവും ആയ ശ്രീ.സാം പൈനമൂട് “പൊന്നോണം 2019 ” ഉത്‌ഘാടനം നിർവ്വഹിച്ചു. കേര പ്രസിഡന്റ് ശ്രീ.ബെന്നി KO അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ശ്രീ.രാജേഷ് സ്വാഗതവും പ്രോഗാം കമ്മിറ്റി കൺവീനർ ശ്രീ. ആൻസെൻ നന്ദിയും രേഖപ്പെടുത്തി. കേരളാ ലോകസഭാംഗം ശ്രീ. ബാബു ഫ്രാൻസിസ് , ശ്രീ.സെബാസ്റ്റ്യൻ പീറ്റർ, ശശി കുമാർ, അനിൽ കുമാർ ,ശ്രിമതി.തെരേസ ആന്റണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
കുട്ടികൾക്കായി കേര സംഘടിപ്പിച്ച ” മഴവിൽ 2019 ” ൽ വിജയികൾ ആയിട്ടുള്ള കുട്ടികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനദാനം നൽകി. ശ്രീ.അനൂപ് അരവിന്ദ് , ശ്രീ.ജിബി,ഹംസകോയ,ബിനിൽ സ്കറിയ , ശ്രിമതി.ഗീതു ജിബി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.