കുവൈറ്റ് കെഎംസിസി തർക്കം : മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി തിരിച്ചു പോയി

    0
    18

    കുവൈറ്റ്‌ : കഴിഞ്ഞ കുറേ നാളുകളായി കുവൈറ്റ് കെ.എം.സി.സിയിലെ തർക്ക പരിഹാരത്തിനായി എത്തിയ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറിമാരായ അബ്ദുൽ റഹ്മാൻ രണ്ടത്താണി , ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ കുവൈറ്റിൽ നിന്ന് തിരിച്ചു പോയി. സംസ്ഥാന ജനറൽ സെക്രട്ടറിക്ക് നേരെ നടന്ന കയ്യേറ്റ ശ്രമത്തെ തുടർന്ന് തികഞ്ഞ അച്ചടക്ക ലംഘനമാന് കുവൈറ്റ് കെ.എം.സി.സി ജനറൽ സെക്രട്ടറി ശറഫുദ്ധീൻ വിഭാഗത്തിൽ നിന്നും ഉണ്ടായത്. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ രൂപീകരണവുമായുള്ള തർക്കത്തിൽ ആ ജില്ലയിൽ പെടാത്ത കെ.എം.സി.സി ജനറൽ സെക്രട്ടറിയും ഒരു സംഘം പ്രവർത്തകരും കൂടിയാണ് സംഘർഷത്തിന് തുടക്കമിട്ടത്. കുറച്ചു നാളുകളായി കുവൈറ്റ് കെ.എം.സി.സിയിൽ തങ്ങൾ വിഭാഗം, ശറഫുദ്ധീൻ വിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗമായി വേർതിരിഞ്ഞു പ്രവർത്തകർ തമ്മിൽ പ്രശ്നം നടക്കുകയാണ്. ഇത് കുവൈറ്റ് കെഎംസിസി യുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നതിനാൽ അച്ചടക്ക ലംഘനം നടത്തുന്ന നേതാക്കൾക്ക് എതിരെ മുസ്ലിം ലീഗ് കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിക്കും എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

    തങ്ങൾ വിഭാഗം പ്രവർത്തകർ ഓഫീസ് കൈയേറുകയും നേതാക്കളുടെ ചിത്രങ്ങൾ അടക്കം വലിച്ചെറിയുകയും ചെയ്‍തതിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ പരാതിയെത്തിയിരുന്നു. പരാതി ഒത്തുതീർപ്പാക്കിയ ശേഷം കൗൺസിൽ വിളിച്ചു ചേർക്കുമെന്നാണ് തീരുമാനത്തിൽ എത്തിയിരുന്നത്. എന്നാൽ, പരാതി തീർപ്പാക്കാതെ കൗൺസിൽ വിളിച്ചുചേർത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് ശറഫുദ്ധീനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നു. എന്നാൽ, നടപടി ഏകപക്ഷീയമാണെങ്കിൽ പ്രത്യാഘാതങ്ങൾ നിലനിൽക്കുമെന്നും അവർ പറഞ്ഞു.