കാസർകോട് : കുവൈറ്റ് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് നിർധനരായ കിടപ്പ് രോഗികൾക്ക് നൽകുന്ന അൽ മുസാഅദ് പദ്ധതി സമർപ്പണം മുസ്‌ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പർ എൻ. എ. നെല്ലിക്കുന്ന് എം.എൽ. എ നിർവ്വഹിച്ചു.പി.ടി.എച്ച് മണ്ഡലം ചെയർമാൻ പി.എം മുനീർ ഹാജി, കൺവീനർ മൊയ്തീൻ കൊല്ലംമ്പാടി, എന്നിവർകിടപ്പ് രോഗികൾക്കുള്ള കട്ടിൽ, വീൽചെയർ, എയർ ബെഡ് തുടങ്ങിയ ഉപകരണങ്ങൾ ഏറ്റുവാങ്ങി.മുസ്‌ലിം ലീഗ് കാസർകോട് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പദ്ധതി ഉൽഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, കെ. അബ്ദുള്ളകുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, ടി.എം. ഇക്ബാൽ, കെ.ബി. കുഞ്ഞാമു ഹാജി, ടി.ഇ. മുഖ്താർ, നാസർ ചെർക്കളം,കെ.എം.ബഷീർ, കാസർകോട് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട് , ബീഫാത്തിമ ഇബ്രാഹിം, എം.എസ്. എഫ് ജില്ല പ്രസിഡന്റ് താഹ തങ്ങൾ, മണ്ഡലം പ്രസിഡന്റ് ശിഹാബ് പുണ്ടൂർ, കെ.എം.സി.സിജില്ലാ സെക്രട്ടറി ഖാലിദ് പള്ളിക്കര, ഹാരിസ് മുട്ടുന്തല, ഉമ്മർ ഉപ്പള, അബ്ദുൽ ഹക്കീം അഹ്സനി, റഹീം ചെർക്കള, ആഷിഫ് മാമു, അബ്ദുള്ള പൈക്ക, അമീർ കമ്മാടം സാദിഖ് ചെടെക്കാൽ അസീം ബങ്കരക്കുന്ന് പ്രസംഗിച്ചു.പദ്ധതി വിശദീകരണം പ്രോഗ്രാം കൺവീനർ സി.ബി. മൊയ്തീൻ ചെങ്കളയും, ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശുഹൈബ് ഷൈക്ക് നന്ദിയും നടത്തി.