കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തം കീൻ പ്രചരണ സമ്മേളനം മെട്രോ മെഡിക്കൽ കെയർ കോപറേറ്റിവ് ഹാളിൽ കുവൈത്ത് കെ എം.സി.സി. പ്രസിഡണ്ട് റസാക്ക് അയ്യൂരിന്റെ അദ്ധ്യക്ഷതയിൽ ‘ചേർന്ന പരിപാടിയിൽ സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ ഉദഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ ഡോ.സുബൈർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വെള്ളിയോത്ത് , വൈസ് പ്രസിഡണ്ട് . ഇഖ്ബാൽ മാവിലാടം ,റഊഫ് മശ്ഹൂർ തങ്ങൾ, മാംഗോ എം.ഡി റഫീക്ക് അഹമ്മദ് എന്നീവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ: സുബൈർ ഹുദവിക്കുള്ള ഉപഹാരംജില്ലാ പ്രസിഡണ്ട് റസാക്ക് അയ്യുരും പി.പി.ഇബ്രാഹിം സാഹിബിനുള്ള ഉപഹാരം ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ പലായിയും നൽകി. മെട്രോ മെഡിക്കൽ കെയറിന്റെ ഉപഹാരം മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത നൽകി. ജില്ലയിൽ നിന്നുള്ള സിനിയർ പ്രവർത്തകരെ ജില്ലാ – മണ്ഡലം ഭാരവാഹികൾ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ പലായി തംകീൻ മഹാസമ്മേളന പ്രമേയം അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ സുഹൈൽ ബല്ല സംഘടനയെ കുറിച്ച് സംസാരിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുള്ള കടവത്ത്, സെക്രട്ടറി മരായ റഫീക്ക് ഒളവറ , മുത്തലീബ് തെക്കെക്കാട്, അലി മാണിക്കോത്ത്, മണ്ഡലം ഭാരവാഹികളായ അസിസ് തളങ്കര, ഹാരിസ് മുട്ടുന്തല, ഷംസുദ്ധീൻ ബദരിയ, ഹസ്സൻ ബല്ല, ഹസ്സൻ തഖ്വ,എന്നീവർ പരിപാടിക്ക്. നേതൃത്വം നൽകി അബ്ദുൾ ഹക്കീം അഹ്സനി ഖിറാഅത്ത്,അക്ടിംഗ് ജനറൽ സെക്രട്ടറി ഖാലിദ് പള്ളിക്കര സ്വാഗതവും ട്രഷറർ ഖുത്തുബുദ്ധീൻ നന്ദിയും പറഞ്ഞു.
Home Kuwait Associations കുവൈറ്റ് കെ.എം.സി.സി. കാസർഗോഡ് ജില്ലാ കമ്മിറ്റി തം കീൻ പ്രചരണ സമ്മേളനം സംഘടിപ്പിച്ചു