കുവൈറ്റ് കോസ്റ്റ് ഗാർഡ് തത്സമയ വെടിമരുന്ന് അഭ്യാസങ്ങൾ 3,4 തീയതികളിൽ

0
63

കുവൈത്ത് സിറ്റി: ഡിസംബർ 3 ചൊവ്വാഴ്ചയും ഡിസംബർ 4 ബുധനാഴ്ചയും കോസ്റ്റ് ഗാർഡിൻ്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തുന്ന തത്സമയ വെടിമരുന്ന് അഭ്യാസങ്ങൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. രാവിലെ 8:00 മുതൽ 3:00 വരെ കുവൈറ്റിൻ്റെ ടെറിട്ടോറിയൽ ജലാശയങ്ങളിലായിരിക്കും അഭ്യാസ പ്രകടനം. അഭ്യാസങ്ങൾക്കുള്ള ഷൂട്ടിംഗ് റേഞ്ചിൽ ബുബിയാൻ ദ്വീപിൻ്റെ തെക്കുകിഴക്കൻ ഭാഗങ്ങളും ഫൈലാക്ക ദ്വീപിൻ്റെ വടക്കുകിഴക്കൻ ഭാഗങ്ങളുo ഉൾപ്പെടുന്നു. കൂടാതെ ബുബിയാൻ ദ്വീപിൻ്റെ തെക്ക് ഭാഗത്ത് റാസ് അൽ-ഖയ്ദ് വരെ ഉണ്ടാകും. ഫൈലാക ദ്വീപിനൊപ്പം വടക്കുകിഴക്കായി 15 നോട്ടിക്കൽ മൈൽ വരെ നീളുന്ന ഈ ശ്രേണി ഫൈലാക ദ്വീപിൽ നിന്ന് 2.8 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഓവ്ഹാ ദ്വീപ് വരെയും നീളും. അഭ്യാസസമയത്ത് ഷൂട്ടിംഗ് റേഞ്ച് ഏരിയയിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് എല്ലാ കടൽ യാത്രക്കാർക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അനധികൃത പ്രവേശനം തടയുന്നതിനും മേഖലയിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മാരിടൈം പട്രോളിംഗ് ഏർപ്പെടുത്തും.