കുവൈറ്റ് ദേശീയ ആരോഗ്യ സർവേയുടെ ആദ്യഘട്ടം ആരംഭിച്ചു

0
10

കുവൈത്ത് സിറ്റി: കുവൈറ്റ് നാഷണൽ പോപ്പുലേഷൻ ഹെൽത്ത് സർവേയുടെ (കെഎൻപിഎച്ച്എസ്) ആദ്യ ഘട്ടം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം, ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദിൻ്റെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്. രാജ്യത്തെ എല്ലാ താമസക്കാർക്കും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷൻ 2035ന്റെ ഭാഗമായാണിത്. മന്ത്രിമാരുടെ കൗൺസിലിൻ്റെ ഉത്തരവിന് അനുസൃതമായി ദേശീയ ആരോഗ്യ ഡാറ്റ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുക എന്നതാണ് കെഎൻപിഎച്ച്എസ്സിൻ്റെ പ്രാഥമിക ലക്ഷ്യം . കുവൈറ്റിലെ ജനസംഖ്യയുടെ ആരോഗ്യനിലയെ പ്രതിഫലിപ്പിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ നൽകിക്കൊണ്ട് പൊതുജനാരോഗ്യ നയങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നിർണായക ഉപകരണമായി ഈ സർവേ വർത്തിക്കും.