കുവൈറ്റ് പൊതുമാപ്പ്: അത്യാവശ്യ സഹായങ്ങൾ നൽകാൻ ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ച് കാസർകോട് ജില്ലാ അസോസിയേഷൻ

0
28

കുവൈത്തിലെ പൊതുമാപ്പ് മായി ബന്ധപ്പെട്ട കാസർകോട് ജില്ലാ അസോസിയേഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ എംബസിയുടെ നിർദ്ദേശത്തോട് കൂടി ലഭിച്ച ഔട്ട് പാസ് അപേക്ഷ ഫോറം ആവശ്യക്കാർ ഇലേക്ക് എത്തിക്കുകയും അതുവഴി നാട്ടിലേക്ക് പോകുവാനുള്ള രേഖകൾ തയ്യാറാക്കി കൊടുക്കുകയും ചെയ്യുന്നുണ്ട് ഫർവാനിയ യിൽ ആരംഭിച്ച ഔട്ട് പാസ് അപേക്ഷ സെൻററിൽ കെ ഇ എ വളണ്ടിയർമാർ സജീവമായി തന്നെ രംഗത്തുണ്ട്. അവിടെയെത്തുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയും അപേക്ഷാഫോമുകൾ നൽകിയും മണിക്കൂറുകളോളം വെയിലത്ത് നിൽക്കേണ്ടി വരുന്ന സഹോദരങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുകയും ചെയ്തു.

പൊതുമാപ്പ് ഉപയോഗപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് കെ ഇ എ കോർഡിനേറ്റർമാരെ 66755591, 66617359, 6038 6875, 9098 3787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്