കുവൈറ്റ് പ്രധാനമന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദിന് ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

0
34

കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഷെയ്ഖ് സബാഹ് അൽ ഖാലിദിനെ അഭിനന്ദനം അറിയിച്ചത്.കുവൈറ്റ് അമീര്‍ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കുന്നതായും മോദി പറഞ്ഞു.