കുവൈറ്റ് പൗരൻ്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു

0
71

കുവൈറ്റ് സിറ്റി: കുവൈറ്റിലെ റസിഡൻഷ്യൽ ഏരിയയായ റുമൈതിയയിൽ കുവൈറ്റ് പൗരൻ്റെ മർദനമേറ്റ് കുവൈറ്റ് യുവതി കൊല്ലപ്പെട്ടു. പ്രതിയെ ഉടൻ തന്നെ പോലീസ് പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റoസിൽ ജീവനക്കാരിയാണ് കൊല്ലപ്പെട്ട യുവതി . മർദ്ദനത്തിന്റെ അടയാളങ്ങൾ ശരീരത്തിൽ വ്യക്തമാണ്. സംഭവവത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.