കുവൈറ്റ്  ഫിലിം  എന്തുസിയാസ്റ്റിക്  മെഗാ പ്രോഗ്രാം ക്വിക്ക് ഫിക്സ്  മെയ് 31ന് 

0
61

കുവൈറ്റ്  ഫിലിം  എന്തുസിയാസ്റ്റിക്  നടത്തുന്ന മെഗാ പ്രോഗ്രാം ക്വിക്ക് ഫിക്സ്  മെയ് 31 നു 5 മണി മുതൽ  ഡി  പി എസ്‌   സ്കൂളിൽ വെച്ച്  നടത്തും. കുവൈറ്റിന്റെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന സ്പോട് ഫിലിം കോണ്ടെസ്റ്റ് മെഗാ പ്രോഗ്രാമിന്റെ ഭാഗം ആയി നടത്തുന്നു. മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്ത ഡയറക്ടർ ആയ ജിനു എബ്രഹാം, ഛായാഗ്രഹൻ സമീർ ഹക്ക് എന്നിവർ സ്പോട് ഫിലിം കോണ്ടെസ്റ്റ് ജഡ്ജ് ആയും മെഗാ പ്രോഗ്രാം മുഖ്യാഥിതി  ആയി  പ്രശസ്ത അഭിനയത്രി റീമ  കല്ലിങ്കലും പങ്കെടുക്കുന്നു. ആട് ജീവിതം എന്ന സിനിമയിലെ പെരിയോനെ..  എന്ന ഗാനം പാടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ  ജിതിൻ രാജ് ഉം, കുവൈറ്റിലെ പ്രസ്തരായ ഗായകരും ചേർന്നുള്ള സംഗീത വിരുന്നും ആയിരിക്കും ഈ മെഗാ പ്രോഗ്രാമിന് മാറ്റ് കൂട്ടുന്നത്. പ്രവേശനം സൗജന്യം ആയിരിക്കും  എന്ന് പ്രോഗ്രാം ഡയറക്ടർ വട്ടിയൂർക്കാവ് കൃഷ്ണകുമാർ  വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കെ എഫ് ഇ  യുടെ ഈ വർഷത്തെ രാമു കാര്യാട്ട് ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ബാബുജി ബത്തേരിക്കും, സിനിമ സാങ്കേതിക മേഖലയിലെ സമഗ്ര സംഭവനയ്ക് ഉള്ള അവാർഡ് ബിജു ഭദ്രയ്ക്കും അർഹനായി എന്ന് KFE രക്ഷാധികാരി ജിനു വൈക്കത്തു അറിയിച്ചു. വാർത്ത സമ്മേളത്തിൽ കൺവീനർമാരായ ജിജുന ഉണ്ണി, ഹബീബുള്ള മുറ്റിച്ചൂർ, ബിവിൻ തോമസ്, ശരത്ത് നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു