കുവൈറ്റ്, ബഹ്റൈൻ 4 കരാറുകളിൽ ഒപ്പുവച്ചു

0
61

കുവൈറ്റ്: കുവൈറ്റ്-ബഹ്‌റൈൻ സംയുക്ത ഉന്നത സമിതിയുടെ പതിനൊന്നാമത് സെഷൻ ഞായറാഴ്ച വിദേശകാര്യ മന്ത്രാലയത്തിൽ നടന്നു. ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നിയും കുവൈത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യയുമാണ് കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സഹകരണത്തിൻ്റെ സുപ്രധാന മേഖലകളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും പ്രത്യേകിച്ച് സാമ്പത്തിക, നിക്ഷേപം, സുരക്ഷ, വികസനം എന്നിവ കമ്മിറ്റി ചർച്ച ചെയ്തു. തുറമുഖങ്ങളും വാണിജ്യ നാവിഗേഷനും, സിവിൽ സർവീസ്, നയതന്ത്ര സഹകരണവും പരിശീലനവും, വിദ്യാഭ്യാസം എന്നിവയിലാണ് നാല് കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്.